Description
വിശുദ്ധ ബൈബിൾ – സമകാലിക മലയാളവിവർത്തനം
പഴയനിയമവും പുതിയനിയമവും
മലയാളത്തിൽ നിരവധി ബൈബിൾ പരിഭാഷകൾ ലഭ്യമാണ്. എന്നാൽ കൂടുതൽ കൃത്യവും വ്യക്തവുമായ സമകാലിക പ്രയോഗങ്ങളും ശൈലികളുമുള്ള ഒരു ബൈബിൾ പരിഭാഷ കൈരളിക്കു സമ്മാനിക്കുകയാണ്. ദൈവശാസ്ത്രത്തിലും ബൈബിൾ ഭാഷകളിലും സ്വദേശഭാഷയിലും പ്രാവീണ്യമുള്ള ഒരു കൂട്ടം പണ്ഡിതർ ഉൾപ്പെടുന്നതാണ് ഈ പരിഭാഷക സംഘം. അന്തർദേശീയ നിലവാരത്തിലുള്ള പരിഭാഷക ഉപദേശസംഘത്തിന്റെ കർശന ഗുണനിലവാര പരിശോധനകൾക്ക് വിധേയമായിട്ടുള്ളതാണ് ഈ പരിഭാഷ.
ഈ ബൈബിൾ ന്യൂ ഇന്റർനാഷണൽ വേർഷൻ, ഇംഗ്ലീഷ് പതിപ്പിന്റെ പരിഭാഷയല്ല. പുസ്തകങ്ങളുടെ ക്രമീകരണം, വാക്യവിഭജനം, എന്നിവയക്കായി ന്യൂ ഇന്റർനാഷണൽ വേർഷന്റെ 2011-ലെ പരിഷ്കരിച്ച പതിപ്പ് പരിഭാഷകർ മാതൃകയാക്കിയിട്ടുണ്ട്. എബ്രായ, ഗ്രീക്ക് മൂലഗ്രന്ഥങ്ങൾ ഉൾപ്പെടെ ലഭ്യമായിട്ടുള്ള എല്ലാ പരിഭാഷയും പരിശോധിച്ച് സംയുക്തികമായ തീരുമാനങ്ങൾ കൈക്കൊണ്ടാണ് ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.
അളവുകളും തൂക്കങ്ങളും
സന്ദർഭത്തിന്റെ സവിശേഷത മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, ഞങ്ങൾ സമകാലികവും ദേശീയമായി അംഗീകരിക്കപ്പെട്ടതുമായ അളവുകളും തൂക്കങ്ങളും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാ: “നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്ന ആറ് കൽഭരണികൾ!” യോഹന്നാൻ 2:6. മറ്റുചില സന്ദർഭങ്ങളിൽ മൂലഭാഷയിലുള്ള പദങ്ങൾ (ഉദാ: താലന്ത്, ദ്രഹ്മ ) ഉപയോഗിച്ചിട്ട് അവയുടെ ഏകദേശമൂല്യം അടിക്കുറിപ്പായി നൽകിയിരിക്കുന്നു. സംഖ്യക്ക് പ്രാധാന്യം ഉള്ള ചില സന്ദർഭങ്ങളിലാകട്ടെ മുഴം തുടങ്ങിയ പഴയ അളവുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നു. ഈ പരിഭാഷ വ്യക്തിപരമായ വചനധ്യാനത്തിനും, പഠനത്തിനും, സഭകളിലെ ഉപയോഗത്തിനും വളരെ പ്രയോജനപ്പെടും.
Published by Biblica – The International Bible Society
MRP: 1100 including postage.
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
You must be logged in to post a review.
Reviews
There are no reviews yet.