നാസികൾക്കു മാപ്പു കൊടുത്ത കോരി ടെൻ ബൂം
Amazing life story of Corrie Ten Boom
₹250.00
Out of stock
Description
നാസികൾ ഹോളണ്ട് പിടിച്ചെടുത്തുപ്പോൾ പിതാവിനൊപ്പം വാച്ച് കട നടത്തിയിരുന്ന കോരി ജൂതവംശജരെ രക്ഷിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്ന നാസിവിരുദ്ധ രഹസ്യപ്രസ്ഥാനത്തിന്റെ പ്രമുഖപ്രവർത്തകയായി. കോരിയും കുടുംബവും അവരോടൊപ്പം പ്രവർത്തിച്ച നൂറ് കണക്കിന് രഹസ്യപ്രവർത്തകരും ചേർന്ന് അനേകം പേരെ രക്ഷിക്കുകയും നാല് വർഷത്തിൽ കൂടുതൽ അഭയാർത്ഥികളെ ഒളിപ്പിച്ച് താമസിപ്പിക്കുകയും ചെയ്തു. ഒടുവിൽ കോരിയും കുടുംബവും ഒറ്റുകൊടുക്കപ്പെട്ടു. ഭീകരമായ നാസി ക്യാമ്പിൽ കുടുംബമായി അടയ്ക്കപ്പെട്ട കോരി മോചിതയായെങ്കിലും തന്റെ പിതാവും സഹോദരിയും സഹോദരപുത്രനും കോൺസെൻട്രേഷൻ ക്യാമ്പിലെ കഠിനമായ ജീവിതസാഹചര്യം താങ്ങാനാകാതെ പൊലിഞ്ഞുപോയി. എന്നാൽ കോരി തന്നെ ദ്രോഹിച്ചവർക്ക് മാപ്പ് നൽകി ക്രിസ്തു വിഭാവനം ചെയ്ത ക്ഷമയുടെയും സ്നേഹത്തിന്റെ സന്ദേശവുമായി ലോകമെങ്ങും സഞ്ചരിച്ചു. കോരിയുടെ ജീവിതകഥയുടെ സംഭവബഹുലമായ, നാടകീയമായ, മനസ്സിന് ശാന്തി നൽകുന്ന ഈ പുനരാവിഷ്ക്കാരം വായനക്കാരെ സ്നേഹത്തിന്റെ ഉദാത്തമായ ലോകത്തെത്തിക്കും.
Total Pages : 240
Price : 275
Third edition
Postage : Free
Price inclusive of shipping with registered post in India. Shoppers from outside India, please contact at reformpublications@gmail.com for dispatch cost.
You must be logged in to post a review.
Reviews
There are no reviews yet.